പൗ​ര​ത്വ ഭേ​ദ​ഗ​തി റ​ദ്ദാ​ക്കും വ​രെ പോ​രാ​ടും: പിണറായി

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​താ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ളെ വേ​ര്‍​തി​രി​ക്കു​ന്ന നി​യ​മം റ​ദ്ദാ​ക്കും വ​രെ വി​ശ്ര​മ​മി​ല്ല.
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഇ​ട​ത് മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

സി​എ​എ​യും എ​ന്‍​പി​ആ​റും എ​ന്‍​ആ​ര്‍​സി​യും കേ​ര​ള മ​ണ്ണി​ല്‍ ന​ട​ക്കി​ല്ല. ഇ​തിവിടെ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് മാ​ത്ര​മാ​യി​ല്ലെന്ന് മു​ഖ്യ​മ​ന്ത്രി പ​റ‍​ഞ്ഞു.

രാ​ജ്യ​ത്താ​കെ വി​ദ്യാ​ര്‍​ഥി​ക​ളും യു​വാ​ക്ക​ളും ഏ​റ്റെ​ടു​ത്ത സ​മ​ര​മാ​ണ്. പൗ​ര​ത്വ നി​യ​മ​ത്തി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്ന് ലോ​ക രാ​ജ്യ​ങ്ങ​ൾ പോ​ലും ആ​വ​ശ്യ​പ്പെ​ടു​ന്നു. കാ​സ​ര്‍​ഗോ​ഡ് മു​ത​ൽ ക​ളി​യി​ക്കാ​വി​ള​വ​രെ മ​നു​ഷ്യ മഹാ​ശൃം​ഖ​ല​യി​ൽ അ​ണി​നി​ര​ന്ന​വ​ര്‍ പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​നു​ഷ്യ മ​തി​ലാണ് തീ​ര്‍​ത്ത​നെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പറഞ്ഞു.

അതേ സമയം പൗരത്വ ബില്ലിന് എതിരായി തീർത്ത മനുഷ്യ മഹാശ്യംഖലയിൽ ന്യൂനപക്ഷ മേഖലയിൽ നിന്ന് ധാരാളം പേരെ അണിനിരത്താൻ എൽഡിഎഫിന് കഴിഞ്ഞു. മലബാർ മേഖലയിൽ ഇത് വളരെ പ്രകടമായി. കാന്തപുരം വിഭാഗത്തെക്കൂടാതെ എക്കാലവും മുസ്ലിം ലീഗിനൊപ്പം നിന്ന ഇ കെ വിഭാഗത്തെയും പങ്കാളികളാക്കാൻ ഇടതിന് കഴിഞ്ഞു. സാഹിത്യ സാംസ്ക്കാരിക നായകരും ശ്യംഖലയിൽ പങ്കെടുത്ത് പൗരത്വ ബില്ലിന് എതിരേ പ്രതിഷേധം രേഖപ്പെടുത്തി.