തിരുവനന്തപുരം: നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണം തേടിയ ഗവർണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം സർക്കാരിനെ വെട്ടിലാക്കും.
ഗവർണരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറുടെ അനുമതി തേടി. പ്രമേയത്തിന് അനുമതി ലഭിച്ചാൽ ഭരണപക്ഷത്തിനും ഇതിനെ പിന്തുണക്കേണ്ടി വരും.പ്രമേയ അനുമതി നിഷേധിച്ചാൽ സർക്കാരിന്റെ ഗവർണറുമായുള്ള അഭിപ്രായ വ്യത്യാസം പൊള്ളത്തരമാണെന്ന് പ്രതിപക്ഷത്തിന് പറയാനാകും.
നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പ്രമേയം.
നയപ്രഖ്യാപനത്തിൽ വിശദീകരണം തേടിയ ഗവർണർ നിയമസഭയുടെ അന്തസിനെ ചോദ്യം ചെയ്യുന്നുവെന്ന് ചെന്നിത്തല. കുറ്റപ്പെടുത്തി.മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ചോദ്യം ചെയ്യുന്നത് കടന്നകൈയാണ്.ഗവർണറും സർക്കാരും പരസ്യമായി ഏറ്റുമുട്ടുന്നത് ശരിയല്ലെന്നും രമേശ് പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടിയത്.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലാണ് ഗവര്‍ണര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്നാണ് ഗവർണറുടെ അഭിപ്രായം. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. പൗരത്വ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് എന്താകണമെന്ന് ഗവര്‍ണര്‍ നിയമോപദേശവും തേടിയിട്ടുണ്ട്.
എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രമേയത്തിന്റെ ഉത്തരവാദിത്തം സർക്കാരിന് ആയതിനാൽ ഇക്കാര്യത്തിൽ ഗവർണർ വിശദീകരണം തേടണ്ട കാര്യമിലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം.