കൊറോണ വൈറസ് : കേന്ദ്ര സംഘം കൊച്ചിയിൽ, നാലു പേർ നിരീക്ഷണത്തിൽ


കൊ​ച്ചി: ചൈ​ന​യി​ൽ​നി​ന്ന് പ​നി​യോ​ടെ മ​ട​ങ്ങി​യെ​ത്തി​യ വിദ്യാർഥി നി​രീ​ക്ഷ​ണ​ത്തി​ൽ. കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ചൈ​ന​യി​ൽ​ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ​യാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം നാലായി. പെ​രു​മ്പാ​വൂ​ര്‍, ച​ങ്ങാ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​ണ് എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. കോ​ട്ട​യം, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മറ്റു ര​ണ്ടു​പേ​ര്‍​കൂ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പൂ​ന നാ​ഷ​ണല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍​നി​ന്ന് പ​രി​ശോ​ധ​നാ​ഫ​ലം വ​രു​ന്ന​തു​വ​രെ ഇ​വ​ര്‍ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ തു​ട​രും. ആറു പേർ വീടുകളിലും നിരീക്ഷണത്തിലാണ്.സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ഞായറാഴ്ച കൊച്ചിയിലെത്തും.

പ​നി​യി​ല്ലെ​ങ്കി​ലും ചൈ​ന​യി​ല്‍​നി​ന്ന് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ എ​ല്ലാ​വ​രും 28 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രിക്കുമെന്ന് അധികൃതർ അറിയിച്ചു.ഇന്ത്യയിലാകെ 13 പേർ നിരീക്ഷണത്തിലുണ്ട്.
വൈറസ് ഭീഷണിയുടെ പശ്ചാതലത്തിൽ കേന്ദ ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ ഡൽഹിയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി.

വൈറ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് ഏ​ഴു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര സം​ഘ​ത്തെ അ​യ​ക്കാ​നും ആ​രോ​ഗ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.