കാ​ട്ടാ​ക്ക​ട കൊ​ല​പാ​ത​കം: മൂന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ

കാ​ട്ടാ​ക്ക​ട: ഭൂവുടമ​യായ യുവാവിനെ ജെ​സി​ബി കൊ​ണ്ട് അ​ടി​ച്ചു കൊ​ന്ന കേ​സി​ൽ മൂ​ന്ന് പേ​ർ ക​സ്റ്റ​ഡി​യി​ൽ. സ്വന്തം ഭൂമിയിൽ നിന്ന് മണ്ണ് നീക്കുന്നത് തടഞ്ഞ കാഞ്ഞിരവിള ശ്രീ​മം​ഗ​ലം വീ​ട്ടി​ൽ സം​ഗീ​ത് കുമാറിനെ (40 കൊ​ലപെടുത്തിയ കേസിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്.

വെ​ള്ളി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ടി​പ്പ​ർ ഡ്രൈ​വ​ർ വി​ജി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സം​ഗീ​തി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്നു മ​ണ്ണ് ക​ട​ത്താ​ൻ ജെ​സി​ബി​യു​മാ​യി എ​ത്തി​യ സം​ഘം മ​ണ്ണ് കൊ​ണ്ടു​പോ​കു​ന്ന​ത് സം​ഗീ​ത് ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ജെ​സി​ബി​യു​ടെ കൈ ​കൊ​ണ്ട് സം​ഗീ​തി​നെ അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. 

കോ​ഴി വ്യാ​പാ​രം ന​ട​ത്തി വ​ന്നി​രു​ന്ന സം​ഗീ​ത് വ്യാ​പാ​രാ​വ​ശ്യ​ത്തി​ന് പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ര​ണ്ടു ടി​പ്പ​റും ജെ​സി​ബി​യു​മാ​യി എ​ത്തി​യ സം​ഘം മ​ണ്ണെ​ടു​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഭാ​ര്യ ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ സം​ഗീ​ത് മ​ണ്ണെ​ടു​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

കസ്റ്റ​ഡി​യി​ലു​ള്ള​വ​രെ റൂ​റ​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി​യുണ്ടെന്നും റൂ​റ​ൽ എ​സ്പി ബി. ​അ​ശോ​ക​ൻ പ​റ​ഞ്ഞു.