ജേക്കബ് തോമസിനെ തരം താഴ്ത്താൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർവ്വീസിലെ ഏറ്റവും സീനിയർ ഐഎഎസ് ഉദ്യോഗസ്ഥനായ ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്താൻ സർക്കാർ കേന്ദ്രാനുമതി തേടും.നിരന്തരമായി ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ജേക്കബ് തോമസിന്റെ ആത്മകഥ സർവ്വീസ് ചട്ടലംഘനമാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നടപടിയ്ക്ക് സർക്കാർ ഒരുങ്ങുന്നത്.

ഇക്കാര്യത്തിൽ ജേക്കബ്ബ് തോമസിനോട് വിശദീകരണം തേടും. ജേക്കബ് തോമസ് ഈ വർഷം മെയ് 31 ന് സർവ്വീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് തരംതാഴ്ത്താൻ സർക്കാർ നീക്കം.

ഇത് സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു.നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താന്‍ കാരണ മായി.ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഉന്നത ഉദ്യോഗസ്ഥനെ തരം താഴ്ത്തുന്നത്.ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് നിര്‍ണായകമാകും. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാലേ തരംതാഴ്ത്തലിൽ അന്തിമ തീരുമാനമുണ്ടാകൂ.

സര്‍ക്കാര്‍ അനുവാദമില്ലാതെ പുസ്തകം എഴുതിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് വകുപ്പുതല അന്വേഷണം നേരിടേണ്ടി വന്നത്.പുസ്തകം എഴുതിയത് ചട്ടലംഘനമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.1985 ബാച്ച് ഐപിഎസ് ഓഫീസറായ ജേക്കബ് തോമസ് ഇപ്പോള്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്‍റെ എംഡിയാണ്.ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജേക്കബ് തോമസ് 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്നു. നിർബന്ധിത വിരമിക്കലിനടക്കം സർക്കാർ ശ്രമിച്ചിരുന്നു.എന്നാൽ കേന്ദ്ര നി നിർദേശത്തെ തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം അവസാനമാണ് മെറ്റല്‍സ് ഇന്‍ഡസ്ട്രീസസ് ലിമിറ്റഡ് എംഡിയായി നിയമിച്ചത്.