സൈറൺ മുഴങ്ങി;എച്ച് ടു ഒ ആൽഫാ ഫ്ലാറ്റുകൾ തകർന്നു

മരടിൽ മുഴങ്ങിയ സൈറൺ എച്ച് ടു ഒ ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ ഫ്ലാറ്റുകളുടെ മരണമണിയായി.എച്ച് ടു ഒ സ്ഫോടനത്തിൽ തകർത്ത് പത്തു മിനിറ്റികം തന്നെ ആൽഫാ സെറിനും നിലംപൊത്തി.

തീരദേശപരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് നടപ്പാക്കാനാണ് ഫ്ലാറ്റുകൾ തകർത്തത്.

ഇന്ന് രാവിലെ 11.17നാണ് 19 നിലകളുള്ള എച്ച് ടു ഒ ഹോളി ഫെയ്ത്തിലെ 91 അപ്പാർട്ട്മെന്റുകൾ നിലംപൊത്തിയത്.സമീപമാകെ പൊടിപടലം മൂടൽമഞ്ഞു പോലെ പടർന്നെങ്കിലും അടുത്തുള്ള കെട്ടിടങ്ങൾക്കോ മരങ്ങൾക്കോ നാശനഷ്ടമുണ്ടായില്ല.

സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് അനേകർ ഫ്ലാറ്റ് നിലംപൊത്തുന്നതിന് ദൃക്സാക്ഷികളായപ്പോൾ ലക്ഷക്കണക്കിനാളുകൾ ദ്യശ്യ മാധ്യമങ്ങളിലൂടെ തൽസമയം ഇത് വീക്ഷിച്ചു. ഫ്ലാറ്റിന് ചുറ്റുമുള്ള കെട്ടിടങ്ങളിൽ താമസിച്ചിരുന്നവരെ സുരക്ഷാകാരണങ്ങളാൽ പോലീസ് മാറ്റിയിരുന്നു.

ആകാംഷയുടെ മുൾമുനയിൽ എച്ച് ടു ഒ തകർന്നപ്പോൾ കല്ലും സിമന്റും കമ്പിയുമെല്ലാം ചേർന്ന കോൺക്രീറ്റ് കൂമ്പാരം മാത്രം ബാക്കിയായി.

15 മിനിറ്റിനുള്ളിൽ ആൽഫാ സെറിനിലെ ചെറിയ ടവർ തകർത്തു.ഇതിന്റെ പൊടിപടലം പരിസരമാകെ നിറഞ്ഞു. മിനിറ്റുകൾക്കുള്ളിൽ വലിയ കെട്ടിടവും തകർന്നു. ഒരു വലിയ ഭാഗം കായലിൽ പതിച്ചു. ഇവിടെ എട്ടു നിലകളിലായിരുന്നു സ്ഫോടനം. 16 നിലകളുള്ള ഈ ഫ്ലാറ്റ് തകർന്നു വീഴുന്നത് പൊടിപടലം കാരണം കാണാൻ കഴിഞ്ഞില്ല. ദൗത്യം വിജയകരമായി പൂർത്തീകരിച്ചെന്ന അധികൃതരുടെ വിശദീകരണത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കായലിലേക്ക് ഫ്ലാറ്റിന്റെ വലിയ ഭാഗം വന്നു വീണത് നീക്കം ചെയ്യാൻ ദിവസങ്ങളെടുക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.42850 ടൺ കെട്ടിട അവശിഷ്ടങ്ങളാണ് ഫ്ലാറ്റുകൾക്ക് സമീപവും കായലിലുമായി പതിച്ചത്.556 കിലോ സ്ഫോടകവസ്തുക്കളാണ് ഉപയോഗിച്ചത്.

ഫ്ലാറ്റുകൾ തകർന്നതിനെ തുടർന്ന് കുണ്ടന്നൂർ ഭാഗത്ത് അര മണിക്കൂറോളം പൊടിപടലങ്ങൾ പടർന്നെങ്കിലും പിന്നീട് അത് കെട്ടടങ്ങി.

തികഞ്ഞ സാങ്കേതിക വൈദഗ്ധ്യത്തോടെയാണ് ഫ്ലാറ്റുകൾ തകർത്തത്. ഫ്ലാറ്റ് ഉള്ളിലേക്ക് തന്നെ തകർന്നു വീഴുകയായിരുന്നു.എച്ച് ടു ഒ ഫ് ളാറ്റിന്റെ ഗേറ്റിനു പോലും കേടുപാടുകൾ സംഭവിക്കാതിരുന്നത് സാങ്കേതിക വൈദഗ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫ്ലാറ്റിന്റെ സമീപത്തുള്ള കുണ്ടന്നൂർ – തേവര പാലത്തിന് യാതൊരു കേടുപാടും സംഭവിച്ചില്ല. 12.40 ന് പാലത്തിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചു.ഇരുചക്രവാഹനക്കാർ വാഹനങ്ങൾ നിർത്തി തകർന്ന ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ കണ്ടത് ഗതാഗതക്കുരുക്കിന് ഇടയാക്കി.

ആൽഫാ സെറീൻ ഫ്ലാറ്റിന്റെ സമീപത്തെ ചില കെട്ടിടങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചതായി സാങ്കേതിക വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.

കായലോരത്തിന് സമീപമുള്ള ഫ്ലാറ്റുകൾ വിജയകരമായി തകർത്തപ്പോൾ ഇതിന്റെ പരിസ്ഥിത പ്രത്യാഘാതങ്ങൾ എന്തെന്ന ഭീതിയിലാണ് സമീപവാസികൾ. വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണുക തന്നെ