ന്യൂഡല്‍ഹി > അഖിലേന്ത്യ കര്‍ഷകത്തൊഴിലാളി യൂണിയന് ഒമ്ബതാം ദേശീയ സമ്മേളനം ജനുവരി ഒന്നുമുതല്‍ മൂന്നുവരെ കണ്ണൂരില്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്യും. സമാപനദിവസം റാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും. രാജ്യത്തെ സാമ്ബത്തികപ്രതിസന്ധി വിശകലനംചെയ്ത് സെമിനാര്‍ നടക്കും. സാംസ്കാരിക സെമിനാറും സംഘടിപ്പിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളുടെ ഇരകളായ കര്‍ഷകത്തൊഴിലാളികളും ഗ്രാമീണ ജനങ്ങളും സംഘടിക്കുന്നതില്‍ ദേശീയ സമ്മേളനം നിര്‍ണായക പങ്കുവഹിക്കും. ബംഗാളില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ ഘടകം രൂപീകരിച്ചശേഷമുള്ള ആദ്യ ദേശീയ സമ്മേളനമാണിതെന്നും വിജയരാഘവന് ഡല്‍ഹിയില്‍ പറഞ്ഞു. ജോയിന്റ് സെക്രട്ടറി സുനീത് ചോപ്ര, നേതാക്കളായ ബി വെങ്കട്ട്, ബിക്രംസിങ് എന്നിവരും പങ്കെടുത്തു.