ഗുജറാത്തിൽ വാതക ചോർച്ച; ആറ് പേർ മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 പേരുടെ നില ഗുരുതരം

സൂറത്ത്: ഗുജറാത്തിലെ സൂററ്റില്‍ വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ആറ് പേര്‍ മരിച്ചു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ജെറി കെമിക്കല്‍ നിറച്ച ടാങ്കറിലാണ് ചോര്‍ച്ചയുണ്ടായത്. പ്രിന്റിൽ മില്ലിലേക്ക് വന്ന ടാങ്കർ ആയിരുന്നു ഇത്. വാതക കൈമാറ്റം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. തൊഴിലാളികൾ പലരും ആ സമയം ഉറങ്ങുകയായിരുന്നു.വ്യവസായ മേഖലയായ സച്ചിന്‍ ജി ഐ ഡി സി പ്രദേശത്താണ് സംഭവമുണ്ടായത്. നിരവധി പേരെ സൂററ്റ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം ലഭ്യമല്ല. 2020 അഹമ്മദാബാദിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്നത്തെ അപകടത്തിൽ നാലുപേരാണ് മരിച്ചത്.