ന്യൂഡെൽഹി: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിവിധ രാജ്യങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിന്റെയും ജനതയുടെയും ദുഖത്തില്‍ പങ്കുചേരുന്നെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യ– യുഎസ് സഹകരണം ശക്തമാക്കിയ വ്യക്തിയാണ് റാവത്തെന്ന് യുഎസ് സൈനിക മേധാവി ജനറല്‍ മാര്‍ക് എ.മില്ലേയ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അതേസമയം, രാജ്യം ഇന്ന് ദേശീയ ദുഃഖാചരണമായി ആചരിക്കും.
വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. സൂളൂർ എയർ സ്റ്റേഷനിൽ നിന്ന് നിന്ന് വെല്ലിംഗ്ടൺ സൈനിക കോളേജിലേക്ക് പോകുമ്പോഴാണ് ദുരന്തമുണ്ടായത്. വെല്ലിംഗ്ടണിൽ ഒരു സെമിനാറിൽ സംസാരിക്കാൻ വേണ്ടി യാത്ര ചെയ്യുകയായിരുന്നു അദ്ദേഹവും കുടുംബവും സ്റ്റാഫംഗങ്ങളും. 12.20-ഓടെയാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഹെലിപാഡിന് 10 കിലോമീറ്റർ ദൂരത്താണ് ദുരന്തം സംഭവിച്ചത്. സൂളൂരിൽ നിന്ന് ഹെലികോപ്റ്റർ പറന്നുയർന്നത്. സൂളൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് അധികം ദൂരമില്ല.
ഹെലികോപ്റ്റർ പറന്നുയർന്ന് അൽപസമയത്തിനകം തന്നെ ദുരന്തമുണ്ടായി. സംഭവത്തിൽ വ്യോമസേന വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആദ്യം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ഓടിയെത്തിയ നാട്ടുകാരാണെങ്കിലും ഇപ്പോൾ സൈന്യം രക്ഷാപ്രവർത്തനം ഏറ്റെടുത്തിട്ടുണ്ട്. അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാൻഡിംഗിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്നും വിവരമുണ്ട്.
ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിംഗ്ടണ്‍ ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് ലഭ്യമായ വിവരം. ഡിഫൻസ് കോളേജിൽ ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ഹെലികോപ്ടറിൽ ഒപ്പമുണ്ടായിരുന്ന സംയുക്ത സൈനികമേധാവിയുടെ ഭാര്യയും മരിച്ചിരുന്നു.
ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയാണ് (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് – സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്. കരസേനാ മേധാവി പദവിയിൽ നിന്ന് വിരമിച്ച ശേഷമാണ് ബിപിൻ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയാണ് നിയമനത്തിന് അംഗീകാരം നൽകിയത്. മൂന്നു വർഷമാണ് സംയുക്ത സേനാ മേധാവിയുടെ കാലാവധി.
ഷിംലയിലെ സെയ്ന്റ് എഡ്വാർഡ് സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി സേനയിലെത്തിയ ജനറൽ റാവത്ത് ഗോർഖ റെജിമെന്റിൽ നിന്നുള്ളയാളാണ്.