ചെ​ന്നൈ​യി​ല്‍ മ​ല​യാ​ളി​ വിദ്യാർഥിനിക്ക് കൊറോണ ; കോയമ്പേട് മാ​ര്‍​ക്ക​റ്റ് രോ​ഗ​വ്യാ​പ​ന​ കേ​ന്ദ്രം

ചെ​ന്നൈ: കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ചെ​ന്നൈ​യി​ല്‍ മ​ല​യാ​ളി​യാ​യ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​ക്കും രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി. 19 കാരി പെ​ണ്‍​കു​ട്ടി​യെ കി​ല്‍​പോ​ക് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ൻ ചെയ്തു. ചെ​ന്നൈ​യി​ല്‍ താ​മ​സ​മാ​ക്കി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തേ​നാം​പേ​ട്ടി​ലെ മ​ല​യാ​ളി​യാ​യ ചാ​യ​വി​ത​ര​ണ​ക്കാ​ര​ന്‍റെ മ​ക​ളാ​ണ്.

ത​മി​ഴ്നാ​ട്ടി​ല്‍ കൊറോണ വ്യാ​പ​നം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ങ്കി​ലും ചെ​ന്നൈ​യി​ല്‍ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണ്. ചെ​ന്നൈ​യി​ലെ കോയമ്പേട് മാ​ര്‍​ക്ക​റ്റ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. മാ​ര്‍​ക്ക​റ്റി​ല്‍ വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വ​ന്നു​പോ​യ 145 ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് ഇ​വി​ടെ നി​ന്ന് രോ​ഗം പ​ക​ര്‍​ന്നി​ട്ടു​ണ്ട്.

പ​തി​നാ​യി​ര​ത്തോ​ളം പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ഇനിയും ത​മി​ഴ്‌​നാ​ട്ടി​ല്‍ പു​റ​ത്തു​വ​രാ​നു​ള്ള​ത്. ആ​ശു​പ​ത്രി​ക​ള്‍ നി​റ​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്ലാ​ത്ത രോ​ഗി​ക​ളെ ന​ഗ​ര​ത്തി​ലെ വി​വി​ധ ഐ​സ​ലേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. കൂ​ടു​ത​ല്‍ രോ​ഗി​ക​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കാ​ന്‍ ക​ല്ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളും വി​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്