ചെന്നൈ: തെന്നിന്ത്യന്‍ സിനിമ സൂപ്പര്‍ താരം രജനികാന്തിനെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സന്ദര്‍ശിച്ചു. താരം ശസ്ത്രക്രിയക്കു ശേഷം സുഖം പ്രാപിച്ചു വരികയാണ്. പ്രിയതാരത്തെ ആശുപത്രിയില്‍ നേരിട്ടെത്തിയാണ് എം.കെ സ്റ്റാലിന് ക്ഷേമാന്വേഷണം നടത്തിയത്.
കഴുത്തിന്റെ ഭാഗത്ത് തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച് തടസപാളി നീക്കം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. രജനികാന്ത് അടുത്ത ദിവസം ആശുപത്രി വിടുമെന്നാണ് സൂചന. താരത്തിനു എല്ലാവിധ പിന്തുണയും അറിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.