ന്യൂ ഡെൽഹി: യുപിഐ ഉപയോഗിച്ചുള്ള മൊബൈൽ റീചാർജുകൾക്ക് പ്രൊസസിങ് ഫീ ചുമത്താനൊരുങ്ങി ഫോൺപേ. ഇടപാടുകൾക്ക് രണ്ട് രൂപ വരെയാണ് പ്രൊസസിങ് ഫീസ് ചുമത്തുക. 50 രൂപക്ക് മുകളിലുള്ള റീചാർജുകൾക്കാണ് പ്രത്യേക ചാർജ് ചുമത്തുകയെന്നും ഫോൺപേ അറിയിച്ചു.
യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഇടപാടുകൾക്ക് പണം ചുമത്തുന്ന ആദ്യത്തെ കമ്പനിയാണ് ഫോൺപേ. ഗൂഗിൾപേ, പേടിഎം തുടങ്ങിയ ആപുകളൊന്നും ഇടപാടുകൾക്ക് പണം ചുമത്താൻ ആരംഭിച്ചിട്ടില്ല. ചെറിയ തുകയുടെ ഇടപാടുകൾക്ക് ട്രാൻസാക്ഷൻ ചാർജ് ചുമത്തില്ലെന്നും ഫോൺപേ അറിയിച്ചു.
50 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഒരു രൂപയും 100ന് മുകളിലുള്ളതിന് രണ്ട് രൂപയും ചാർജായി ഈടാക്കുമെന്നും ഫോൺപേ വക്താവ് പറഞ്ഞു.165 കോടി യു.പി.ഐ ഇടപാടുകളാണ് ഫോൺപേ സെപ്റ്റംബറിൽ നടത്തിയത്. ആപുകളിലൂടെ നടത്തുന്ന ഇടപാടുകളിൽ 40 ശതമാനവും ഫോൺപേ ഉപയോഗിച്ചാണ് നടത്തുന്നത്.