ന്യൂഡെൽഹി: സാധാരണ വിപണി വൻ പ്രതിസന്ധി നേരിടുന്ന സമയത്ത്
ഇന്ത്യയിലെ ഇ-കൊമേഴ്സ് കമ്പനികൾക്ക് കൊറോണ പ്രതിസന്ധിക്കിടയിലും ലഭിച്ചത് വൻ സ്വീകാര്യത. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓൺലൈൻ കച്ചവടം പൊടിപൊടിക്കുകയാണ്. ഉത്സവ സീസൺ വില്പനയ്ക്ക് ഒമ്പത് ദിവസത്തിനിടെ വിവിധ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നായി ഇന്ത്യയിൽ 32,000 കോടിയുടെ വിൽപ്പനയാണ് നടന്നിരിക്കുന്നത്.
ആമസോൺ ഫ്ലിപ്കാർട്ട് എന്നിവരാണ് മുൻപന്തിയിൽ. ഉത്സവ സീസൺ വിറ്റഴിക്കൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരിക്കുന്നത് സ്മാർട്ട്ഫോൺ ഫാഷൻ എന്നീ വിഭാഗത്തിൽ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനത്തിന്റെ മുന്നേറ്റവും ഈ വർഷം പ്രകടമാണ്.
ഉപഭോക്താക്കൾ വാങ്ങിയ ഇലക്ട്രോണിക് വസ്തുക്കളിൽ പകുതിയും വർക്ക് ഫ്രം ഹോം വിഭാഗത്തിൽ ഉപയോഗിക്കാൻ സാധ്യതയുള്ളവായണെന്നും കണക്കുകൾ പറയുന്നു. ഇതിനർഥം ആഭ്യന്തര വിപണിയിൽ മാന്ദ്യമുണ്ടെങ്കിലും കൊറോണ പ്രതിസന്ധി ഇടത്തരക്കാരെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.