പാചകവാതക വിലയില്‍ വര്‍ദ്ധന; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വര്‍ദ്ധിച്ചത് 15 രൂപ

ന്യൂഡെല്‍ഹി: ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ പാചകവാതക വിലയിലും വീണ്ടും വര്‍ദ്ധനവ്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 15 രൂപയാണ് വര്‍ദ്ധിച്ചത്. 14.2 കിലോ സിലിണ്ടറിന് കൊച്ചിയില്‍ 906.50 രൂപയായി. വാണിജ്യ സിലിണ്ടര്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറന് ഈ വര്‍ഷം മാത്രം കൂട്ടിയത് 205.50 രൂപയാണ്.

വാണിജ്യ സിലിണ്ടറിന് ഈ വര്‍ഷം 409 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇത് 1728 രൂപയായി തുടരും. കഴിഞ്ഞ മാസം ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വര്‍ധിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വര്‍ഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.