ക​ന​യ്യ​കു​മാ​റും ജി​ഗ്നേ​ഷ് മേ​വാ​നി​യും ഇന്ന് കോ​ണ്‍​ഗ്ര​സി​ൽ ചേ​രും

ന്യൂ​ഡെൽ​ഹി: അനിശ്ചിതത്വത്തിന് വിരാമമിട്ട് സി​പി​ഐ നേ​താ​വും ഡെൽ​ഹി ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ എം​എ​ൽ​എ​യും രാ​ഷ്ട്രീ​യ ദ​ളി​ത് അ​ധി​കാ​ർ മ​ഞ്ച് നേ​താ​വു​മാ​യ ജി​ഗ്നേ​ഷ് മേ​വാ​നി​യും ഇന്ന് കോ​ണ്‍​ഗ്ര​സി​ൽ ചേ​രും. ഇതിന് മുന്നോടിയായി കനയ്യകുമാർ സിപിഐ ബന്ധം വിഛേദിച്ചിട്ടുണ്ട്.

ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​വാ​ർ​ഷി​ക ദി​ന​മാ​യ ഇന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രു​ടെ​യും കോ​ൺ​ഗ്ര​സ് പ്ര​വേ​ശ​നം. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സി​പി​ഐ​യു​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​യ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ അം​ഗ​വും ബി​ഹാ​റി​ലെ സി​പി​ഐ​യു​ടെ സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ന​യ്യ കു​മാ​റി​ന്‍റെ പാ​ർ​ട്ടി മാ​റ്റം സി​പി​ഐ​ക്കു തി​രി​ച്ച​ടി​യാ​കും. ക​ന​യ്യ പാ​ർ​ട്ടി​വി​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ചേ​രു​മെ​ന്ന വാ​ർ​ത്ത​ക​ൾ സി​പി​ഐ നേ​തൃ​ത്വം ത​ള്ളി​യി​രു​ന്നു.

ജോ​തി​രാ​ദി​ത്യ സി​ന്ധ്യ, ജി​തി​ൻ പ്ര​സാ​ദ, സു​ഷ്മി​ത ദേ​വ് തു​ട​ങ്ങി​യ​വ​ർ പാ​ർ​ട്ടി വി​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണു ക​ന​യ്യ​യെ​യും ജി​ഗ്നേ​ഷി​നെ​യും കോ​ണ്‍​ഗ്ര​സി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ദ​ളി​ത് നേ​താ​വും ഗു​ജ​റാ​ത്ത് എം​എ​ല്‍​എ​യു​മാ​യ ജി​ഗ്നേ​ഷേ് മേ​വാ​നി​യു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ് ബ​ദ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ന്ന ചി​ന്ത​യി​ലേ​ക്ക് ക​ന​യ്യ​യെ ന​യി​ച്ച​ത്.

ജെ​എ​ൻ​യു​വി​ലെ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ൽ ക​ന​യ്യ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​തു വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ബി​ഹാ​റി​ലെ കോ​ണ്‍​ഗ്ര​സി​ന്‍റെ പു​തു​മു​ഖ​മാ​യി ക​ന​യ്യ​യെ അ​വ​ത​രി​പ്പി​ക്കാ​നാ​ണു സാ​ധ്യ​ത. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ നേ​രി​ടാ​നു​ള്ള പു​തു​ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ പേ​രെ കോ​ണ്‍​ഗ്ര​സി​ലേ​ക്കു കൊ​ണ്ടു​വ​രാ​നും ശ്ര​മ​ങ്ങ​ളു​ണ്ട്.