ധര്‍മ്മശാല: ഹിമാചല്‍ പ്രദേശിലെ കിന്നൗരില്‍ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചില്‍ മരിച്ചവരുടെ എണ്ണം 15 ആയി. മരിച്ചവരില്‍ രണ്ടു വയസുള്ള കുട്ടിയുമുണ്ട്. 16 പേരെ കാണതായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു വരെ 14 പേരെ രക്ഷപ്പെടുത്തി.
അപകടത്തില്‍ പെട്ട ഹിമാചല്‍ ട്രാന്‍പോര്‍ട്ട് ബസിൻ്റെ അവശിഷ്ടങ്ങള്‍ നൂറ് മീറ്ററോളം ചിതറിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിനടിയില്‍ അകപ്പെട്ട ബസിൻ്റെ ഭാഗങ്ങളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന തെരച്ചില്‍ തുടരുകയാണ് .
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.