ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതർ വീണ്ടും കൂടി; മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ആരോഗ്യവിദഗ്ധര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതർ വീണ്ടും കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,195 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 490 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

അതേ സമയം വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന രാജ്യത്ത് മൂന്നാം തരംഗം ആരംഭിച്ചതിന്റെ സൂചനയായി ഏതാനും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട് നിലവില്‍ ചികില്‍സയിലുള്ളത് 3,87,987 പേരാണ്.

പുതുതായി 41,195 പേര്‍ക്ക് കൂടി കൊറോണ ബാധിച്ചതോടെ, രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 32.08 ദശലക്ഷം ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്. ഇന്ത്യയില്‍ ആകെ കൊറോണ മരണം 4,29,669 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.