ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-03 ന്റെ വിക്ഷേപണം പരാജയം. മൂന്നാംഘട്ടമായ ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ച സംഭവിച്ചത്. രണ്ടുതവണ മാറ്റിവച്ച വിക്ഷേപണ ദൗത്യമാണ് പരാജയപ്പെട്ടത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് രാവിലെ 5.45ന്ണ് ജിഎസ്എല്‍വി 10 റോക്കറ്റ് വിക്ഷേപണം നടത്തിയത്.
രാജ്യത്തെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-03.2268 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 18 മിനിറ്റിനകം ജിഎസ്എല്‍വി- എഫ് 10 റോക്കറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
റോക്കറ്റിന് 51.70 മീറ്ററാണ് നീളം. 416 ടണ്‍ ഭാരവുമുണ്ട്. എന്നാല്‍ എന്താണ് ഉപഗ്രഹത്തിന് സംഭവിച്ചത് എന്നതിനെപ്പറ്റി ഐഎസ്ആര്‍ഒയുടെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ലഭിച്ചിട്ടില്ല