ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്കു സർവീസ് നടത്താൻ എയർ ഇന്ത്യ വിമാനങ്ങൾക്ക് അനുമതി ലഭിച്ചു. എന്നാൽ, ഷെഡ്യൂൾ സംബന്ധിച്ച് ധാരണയാകേണ്ടതുണ്ട്. യുഎഇയിൽ നിന്ന് രണ്ടു ഡോസ് വാക്സീനും എടുത്തവർക്കു മാത്രമാണ് അബുദാബിയിലേക്ക് പ്രവേശനാനുമതി. 12 ദിന ക്വാറന്റീനും ഉണ്ട്.
സ്വന്തം പേരിൽ വാടകക്കരാർ ഉള്ളവരെ ട്രാക്കിങ് വാച്ച് കെട്ടി വീടുകളിലേക്ക് അയയ്ക്കും. 6,11 ദിവസങ്ങളിൽ പിസിആർ ടെസ്റ്റും നടത്തണം. ബാക്കിയുള്ളവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലാണ് താമസിപ്പിക്കുക. ദുബായ് വീസക്കാർ മാത്രമേ ദുബായിലെത്താവൂ എന്ന ചട്ടം ഇപ്പോഴും മാറ്റിയിട്ടില്ല.
ദുബായ് വീസക്കാർക്ക് അബുദാബിയിലെത്താമെങ്കിലും വാക്സീൻ ‘വ്യവസ്ഥയും ക്വാറന്റീനും കാരണം അവിടേക്ക് ദുബായ്ക്കാർ പോകുന്നില്ല. മറ്റ് എമിറേറ്റുകളിലെ വീസക്കാർ കൂടുതലും ഷാർജ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.