പാലക്കാട്: നഗരത്തിലെ ഒരു ഹോട്ടലിൽ രമ്യ ഹരിദാസ് എംപിയും, വിടി ബൽറാമും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഴയായതിനാലാണ് ഹോട്ടലിൽ കയറിയതെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. ഭക്ഷണം ഹോട്ടലിൽ ഇരുന്ന് കഴിക്കാൻ താനോ കൂടെയുള്ളവരോ ഉദ്ദേശിച്ചിരുന്നില്ല. പാഴ്സലിനായി കാത്തു നിൽക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു.
അതേസമയം ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു. കൊറോണയെ തുടർന്നു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് ഇവർ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ലോക്ക്ഡൗൺ ലംഘനത്തിനാണ് കസബ പോലീസ് ഹോട്ടലിനെതിരെ കേസെടുത്തത്.