ന്യൂഡെൽഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സുരേഷിനെ ഡെല്‍ഹി ഹൈക്കാേടതി വെറുതെ വിട്ടു. ഡെല്‍ഹി കലാപത്തില്‍ കോടതി വിധി പറയുന്ന ആദ്യ കേസാണിത്.കുറ്റരോപിതനെതിരായി പ്രത്യക്ഷ്യത്തില്‍ തെളിവുകളൊന്നുമില്ലന്നും സാക്ഷികളുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും അഡീഷണല്‍ സെഷന്‍ ജഡ്ജ് അമിതാഭ് റാവത്തിന്റെ ബെഞ്ച് നിരീക്ഷിച്ചു.
കലാപത്തിന് നേതൃത്വം നല്‍കല്‍, അക്രമം , മോഷണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സുരേഷിനെ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് കേസുകളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.
മാരകായുധങ്ങളുമായി ആക്രമണം നടത്തുകയും ബരാബര്‍പൂര്‍ റോഡിലെ വ്യാപരസ്ഥാപനത്തിന്റെ കുത്തിത്തുറന്ന് കവര്‍ച്ച നടത്തുകയും ചെയ്തുവെന്നാണ് സുരേഷിനെതിരെയുളള ഡെല്‍ഹി പൊലീസിന്റെ എഫ്ഐആര്‍ റിപ്പോര്‍ട്ടിലുളളത്.