ഡെൽഹിയിൽ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യം ഏകപക്ഷീയമായി പൊ​ളി​ച്ചു മാറ്റി; സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡെൽ​ഹി: ഡെൽ​ഹി ലാ​ഡോ​സ​റാ​യി​ൽ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ലി​റ്റി​ൽ ഫ്ല​വ​ർ ദേ​വാ​ല​യം ഡെല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടി ഏകപക്ഷീയമായി പൊ​ളി​ച്ചു മാറ്റിയ സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം. വി​ശ്വാ​സി​ക​ൾ റോ​ഡി​ൽ മു​ട്ടു​കു​ത്തി നി​ന്ന് പ്ര​തി​ഷേ​ധി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് കു​ന്നും​കു​ഴി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെഴുകു തിരികള്‍ തെളിച്ച് ശക്തമായ പ്ര​തി​ഷേ​ധം രേഖപ്പെടുത്തി.

13 വ​ർ​ഷ​മാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ അ​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ആ​രാ​ധ​ന ന​ട​ത്തു​ന്ന ദേ​വാ​ല​യ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ദേ​വാ​ല​യ​ത്തി​ന്‍റെ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ത​ർ​ക്കം കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​മ്പോ​ഴാ​ണ് തിടുക്കത്തിൽ ന​ട​പ​ടി​. പ​ള്ളി പൊ​ളി​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ് വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ ശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം ന​ട​പ​ടി സ്വീ​ക​രി​ച്ച​തി​ലും വ​ലി​യ പ്ര​തി​ഷേ​ധമുയർന്നു കഴിഞ്ഞു.

വി​ശ്വാ​സി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ന് മു​റി​വേ​ൽ​പ്പി​ച്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. പ​ള്ളി പൊ​ളി​ച്ച​തി​നാ​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ആ​രാ​ധ​ന ന​ട​ത്താ​ൻ ഡെൽ​ഹി സ​ർ​ക്കാ​ർ സൗ​ക​ര്യ​മു​ണ്ടാ​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജോ​ബി നീ​ണ്ടു​കു​ന്നേ​ൽ ആ​വ​ശ്യ​പ്പെ​ട്ട