പാറ്റ്ന: ബിഹാറില്‍ ഇടിമിന്നലേറ്റ് 11 മരണം. ആറ് പേര്‍ക്ക് പരിക്ക്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലാണ് അപകടം സംഭവിച്ചതെന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചു.
വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ മൂന്ന് പേര് വീതവും പാറ്റ്നയില്‍ രണ്ടു പേരും, നളന്ദ, മാധേപുര, ഔറംഗാബാദ് ജില്ലകളില്‍ ഓരോരുത്തരും മരിച്ചു. മഴക്കാലം ആരംഭിച്ച 1തിന് ശേഷം സംസ്ഥാനത്ത് 339 മില്ലിമീറ്റർ മഴ ലഭിച്ചുവെന്ന് വകുപ്പ് അറിയിച്ചു. ഇത് സാധാരണയേക്കാൾ 139 ശതമാനം കൂടുതലാണ്.,
ഇതേതുടർന്ന് വടക്കൻ ബീഹാറിലെ ജില്ലകളായ വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച്, സരൺ എന്നീ സ്ഥലങ്ങളിലെ 65 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം സംഭവിച്ചു. ഇത് 80,000 ത്തോളം ജനങ്ങളെ ബാധിച്ചു. പ്രളയബാധിത 1 പ്രദേശങ്ങളിൽ നിന്ന് ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
അപകട മേഖലകളിൽ നിന്നും 10,916 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻഡിആർഎഫ്) നാല് ടീമുകളെയും സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.