ന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടം നടപ്പിലാക്കുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനിടെ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. ഒരു മണിക്കൂറോളം തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കാനിയില്ലെന്ന്് ഐടി മന്ത്രി വ്യക്തമാക്കി.
മന്ത്രി തന്നെയാണ് ട്വിറ്റര്‍ സേവനം തനിക്ക് ഒരു മണിക്കൂറോളം ലഭ്യമായില്ലെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. തന്റെ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തെങ്കിലും ഐടി ചട്ടം നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കേന്ദ്രമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ ഐടി ചട്ടം പാലിക്കാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതിനാല്‍ ട്വിറ്ററിനെതിരെ കടുത്ത നടപടികാളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്. ഇതിനിടെയാണ് കേന്ദ്ര ഐടി മന്ത്രിയുടെ തന്നെ അക്കൗണ്ട് ട്വിറ്റര്‍ കുറച്ച് സമയത്തേക്കെങ്കിലും ബ്ലോക്ക് ചെയ്തത്.
ട്വിറ്ററിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് അവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നില്ലെന്നാണ് , മറിച്ച് സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്റര്‍ ശ്രമിക്കുന്നത്. ട്വിറ്റര്‍ അവര്‍ വരയ്ക്കുന്ന നിയന്ത്രണ രേഖ ലംഘിച്ചാല്‍ അവരുടെ പ്ലാറ്റ്ഫോമില്‍ നിന്ന് ഏകപക്ഷീയമായി അക്കൗണ്ട് നീക്കം ചെയ്യുമെന്നും അക്കൗണ്ട് തിരികെ കിട്ടിയ ഉടനെ രവിശങ്കര്‍ പ്രസാദ് കുറിച്ചു.
അക്കൗണ്ട് ലഭിക്കാന്‍ ട്വിറ്ററിന്റെ കോപി റൈറ്റ് പോളിസി വീണ്ടും റിവ്യൂ ചെയ്യണമെന്നും ട്വിറ്റര്‍ ആവശ്യപ്പെട്ടതായി രവിശങ്കര്‍ പിന്നീട് പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു. അതേസമയം യുഎസ്എയുടെ ഡിജിറ്റല്‍ മില്ലേനിയം പകര്‍പ്പവകാശ നിയമം ലംഘിച്ചതിനാലാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതെന്നാണ് ട്വിറ്റര്‍ നല്കുന്ന വിശദീകരണം.