മുംബൈ: സുരക്ഷാജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതതോടെ മഹാരാഷ്ട്ര മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭവനനിർമ്മാണ മന്ത്രിയായ ജിതേന്ദ്ര അവാദിനെയാണ് സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയാണ് മരന്തിയെ മുലിന്ദിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ മന്ത്രിയെ പ്രവേശിപ്പിച്ചത്.
മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഏപ്രിൽ 13 മുതൽ തന്നെ ഇദ്ദേഹം സ്വയമേ ക്വാറന്റെറനിൽ കഴിയുകയായിരുന്നു.
എന്നാൽ മന്ത്രിയുടെ ആദ്യ കൊറോണ പരിശോധനാഫലം നെഗറ്റീവായിരുന്നു. കൂടുതൽ മുൻകരുതലിനായാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും രണ്ടാംഘട്ട പരിശോധന നടത്തുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം മന്ത്രിക്ക് രോഗലക്ഷണങ്ങളുണ്ടോ എന്നത് ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത്. ഇതുവരെ 6191 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 251 പേർ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു.