ചെന്നൈ: ഇളവുകളോടെ തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഈ മാസം 21 വരെ നീട്ടി. രോഗികൾ കൂടുതലുള്ള കോയമ്പത്തൂർ, ഈറോഡ്, സേലം തുടങ്ങിയ പതിനൊന്ന് ജില്ലകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരും.
ചെന്നൈ ഉൾപെടുന്ന 27 ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ രാവിലെ 10 മുതൽ 5 വരെ സർക്കാരിന്റെ മദ്യകടകൾ തുറന്നു പ്രവർത്തിക്കും.
ബാർബർ ഷോപ്പുകൾക്ക് അനുമതി നൽകി. ഇ–റജിസ്ട്രേഷനോടെ ജില്ലാന്തര യാത്രകൾക്കു ടാക്സി വാഹനങ്ങൾക്ക് അനുമതി നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള മൈതാനങ്ങളും പാർക്കുകളും രാവിലെ ആറുമുതൽ രാത്രി 9 വരെ തുറക്കും. ദൈനംദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് വരുന്നത് കണക്കിലെടുത്താണ് ഇളവുകൾ പ്രഖ്യാപിച്ചത്.