ഹൈദരാബാദ് : ഇന്ത്യയുടെ തദ്ദേശീയ വാക്സീനായ കോവാക്സിൻ കുട്ടികളിൽ ഉടൻ പരീക്ഷണം തുടങ്ങുമെന്ന് റിപ്പോർട്ട്. അടുത്ത മാസം തന്നെ തുടങ്ങുമെന്നാണ് സൂചന.
സർക്കാരിൽനിന്ന് പൂർണ പിന്തുണ ലഭിക്കുന്നതായും ഈ വർഷം തന്നെ ലൈസൻസ് കിട്ടിയേക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കമ്പനിയുടെ ബിസിനസ് ഡെവലപ്മെന്റ് ആൻഡ് ഇന്റർനാഷനൽ അഡ്വോക്കസി മേധാവി ഡോ. റേച്ചസ് എല്ല പറഞ്ഞു.
ഈ വർഷം അവസാനത്തോടെ 700 മില്യൺ ഡോസുകൾ ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ബെംഗളൂരുവിലേക്കും ഗുജറാത്തിലേക്കും കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യും.