ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ മരുന്ന് നാളെ മുതൽ ആശുപത്രികൾക്ക്

ന്യൂഡെൽഹി: ഡിആര്‍ഡിഒ വികസിപ്പിച്ച കൊറോണ മരുന്ന് 2 ഡി ഓക്സി ഡി ​ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗാണ് മരുന്ന് പുറത്തിറക്കുക. ഡെൽഹിയിലെ ചില ആശുപത്രികളില്‍ നാളെ മരുന്ന് നല്‍കും.

മരുന്നിന് ഡ്രെഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു.മരുന്ന് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നാണ് കരുതുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആന്റ് അലൈഡ് സയൻസസ് (ഐ‌എൻ‌എം‌എസ്) എന്ന ഡിആർഡിഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.