ടിക്‌ടോക് പോസ്റ്റുകൾക്ക് ലൈക്ക് കുറഞ്ഞു ; 18 കാരൻ ജീവനൊടുക്കി

നോയിഡ: ടിക്‌ടോക്കില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ക്ക് ലൈക്ക് കുറഞ്ഞതില്‍ മനംനൊന്ത് 18 കാരന്‍ ആത്മഹത്യ ചെയ്തു. ഇന്നലെ മുറിക്ക് പുറത്തുവരാതായതോടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി കതക് പൊളിച്ച്‌ കടന്നപ്പോള്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.

നോയിഡയിലെ സെക്ടര്‍ 39 പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ടിക്ടോക്കില്‍ സ്ഥിരമായി വീഡിയോ പോസ്റ്റ് ചെയ്യുക ഈ യുവാവിന്‍റെ ശീലമായിരുന്നു.അതിന് ലൈക്കുകളും ഇഷ്ടം പോലെ കിട്ടുമായിരുന്നു. അതുകൊണ്ട് കൂടുതല്‍ വീഡിയാേകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ അടുത്ത കാലത്തായി പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ഉദ്ദേശിച്ചത്ര ലൈക്ക് കിട്ടിയില്ല. ഇതില്‍ മനംനൊന്ത് കഴിയുകയായിരുന്നു.

കുറച്ചു ദിവസങ്ങളായി മകന്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും മറ്റുള്ളവരോട് സംസാരിക്കാറില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.