ഗോവയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭിക്കാതെ നാല് ദിവസത്തിനുള്ളില്‍ മരിച്ചത് 75 രോഗികള്‍

പ​നാ​ജി: ഗോ​വ​യി​ലെ സ​ർ‌​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​രി​ച്ച​ത് 75 രോ​ഗി​ക​ൾ. വെ​ള്ളി​യാ​ഴ്ച 13 പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച 15 മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു.സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കൊറോണ ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലാ​ണ് ദു​ര​ന്തം.

ബു​ധ​നാ​ഴ്ച 21 പേ​ർ​ക്കും ചൊ​വ്വാ​ഴ്ച 26 പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. എ​ല്ലാ മ​ര​ണ​ങ്ങ​ളും പു​ല​ർ​ച്ചെ ഒ​ന്നി​നും ആ​റി​നും ഇ​ട‍​യി​ലാ​യി​രു​ന്നെ​ന്ന് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി വി​ജ​യ് സ​ർ​ദേ​ശാ​യി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഗോ​വ ഫോ​ർ​വേ​ർ​ഡ് പാ​ർ​ട്ടി വെ​ള്ളി​യാ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്കും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്നും കൊറോണ വാ​ർ​ഡു​ക​ളി​ലേ​ക്ക് മ​തി​യാ​യ രീ​തി​യി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ എ​ത്താ​ത്ത​താ​കാം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് പ​റ​ഞ്ഞു.