വാക്സീൻ നയത്തിൽ കോടതി ഇടപെടരുത്; തുല്യത ഉറപ്പാക്കി പക്ഷപാതരഹിതമായാണ് വിതരണമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രത്തിൻ്റെ സത്യവാങ്മൂലം

ന്യൂ​ഡെൽഹി: രാ​ജ്യ​ത്തെ കൊറോണ വാ​ക്‌​സി​ൻ ന​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് ചൂണ്ടിക്കാട്ടിയ കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചന അധികാരം സർക്കാരിനാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്.

വാ​ക്സി​ൻ ന​യം തു​ല്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ വാ​ക്സി​ൻ ല​ഭ്യ​ത​യു​ടെ പ​രി​മി​തി, രോ​ഗ വ്യാ​പ​ന തോ​ത് എ​ന്നി​വ കാ​ര​ണം എ​ല്ലാ​വ​ർ​ക്കും ഒ​രേ സ​മ​യം വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ഒ​രേ വി​ല​യി​ൽ വാ​ക്സി​ൻ ല​ഭി​ക്കും എ​ന്ന് ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

സംസ്ഥാന സർക്കാരുകളും, വിദഗ്ദ്ധരുമായും, വാക്സിന് നിർമാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്സിന് നയം രൂപീകരിച്ചത്. പക്ഷപാതരഹിതമായി വാക്സിന് വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിന് നയം.

ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങള്ക്ക് അനുസൃതമാണ് നയം. ഈ വ്യാപ്തിയിൽ മഹാമാരി നേരിടുമ്പോൾ കോടതിയുടെ ഇടപെടൽ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങൾ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയിൽ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.