മുംബൈ: പ്രമുഖ സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ (93)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ വീട്ടിലായിരുന്നു മരണം.
1988ല്‍ പുറത്തിറങ്ങിയ ഗോവിന്ദ് നിഹലാനിയുടെ തമസ് എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടി. സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 2012ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു.1927 മേയ് 31ന് ബോംബെയില്‍ ജനിച്ച അദ്ദേഹം കോളജ് പഠനത്തിന് ശേഷം ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് മ്യൂസികില്‍ ചേര്‍ന്നു.
ഫ്രാന്‍സിൽ നിന്ന് സ്‌കോളര്‍ഷിപ്പ് നേടി പാരിസിലും അഞ്ച് വര്‍ഷം പഠിച്ചു. പരസ്യ ചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. ശ്യാം ബെനഗലിന്റെ അന്‍കുറിലൂടെയായിരുന്നു സിനിമയില്‍ അരങ്ങേറി. 2008ലെ ഹല്ലാ ബോല്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്.