കൊറോണ വ്യാപനം; ഇന്ത്യയ്ക്ക് ലഭിച്ച വിദേശ സഹായങ്ങള്‍ എന്ത് ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: രാജ്യം ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ വിദേശത്ത് നിന്ന് ലഭിച്ച സഹായങ്ങള്‍ കേന്ദ്ര സര്‍ക്കര്‍ എന്ത് ചെയ്തു എന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. കൊറോണ വ്യാപനം രൂക്ഷമായതോടെ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് സഹായം ലഭിച്ചു. എന്നാല്‍ അതെല്ലാം എവിടെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

ട്വിറ്ററിലൂടെയാണ് ഇന്ത്യയ്ക്ക് ലഭിച്ച വിദേശ സഹായങ്ങളും അവയുടെ വിനിയോഗവും സംബന്ധിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ രംഗത്തെത്തിയത്. എന്തെല്ലാം സഹായം ആണ് നമുക്ക് ലഭിച്ചത് , അതെല്ലാം എവിടെ, ആരാണ് ഇതിന്റെയെല്ലാം ഉപഭോക്താക്കള്‍, ഈ സഹായങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് എങ്ങിനെയാണ്, ഇതിലൊന്നും സുതാര്യത ഉറപ്പ് വരുത്താത്ത് എന്താണ് , ഇതിനെല്ലാം സര്‍ക്കാര്‍ എന്ത് ഉത്തരം നല്‍കുന്നു- രാഹുല്‍ ചോദിക്കുന്നു.

അതേസമയം അഞ്ച് ദിവസും മുന്‍പും അടിന്തിരമായി 300 ടണ്‍ കൊറോണ സഹായങ്ങള്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.