ന്യൂഡെല്‍ഹി: കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. വാഹനത്തിന്റെ ഉടമ മരിച്ചാല്‍ നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്.
ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയല്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും സാധിക്കും.