ത​മി​ഴ്‌​നാ​ട്ടി​ൽ ഡി​എം​കെ സ​ർ​ക്കാ​രി​ൻ്റെ സ​ത്യ​പ്ര​തി​ജ്ഞ വെ​ള്ളി​യാ​ഴ്‌​ച; എംകെ സ്റ്റാ​ലി​ൻ മുഖ്യമന്ത്രി

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ൽ ഭ​ര​ണ​മു​റ​പ്പി​ച്ച ഡി​എം​കെ സ​ർ​ക്കാ​രി​ൻ്റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ള്ളി​യാ​ഴ്‌​ച ന​ട​ക്കും. ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എംകെ. സ്റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. കൊറോണ വ്യാ​പ​നം ശ​ക്ത​മാ​യ​തി​നാ​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ല​ളി​ത​മാ​യി​ട്ടാ​കും ന​ട​ത്തു​ക​യെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

234 അം​ഗ സ​ഭ​യി​ൽ ഡി​എം​കെ​യ്ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ട്. ക​രു​ണാ​നി​ധി​യു​ടെ വേ​ർ​പാ​ടി​നു​ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്. ക​രു​ണാ​നി​ധി​യു​ടെ മ​ര​ണ​ത്തോ​ടെ ഡി​എം​കെ​യി​ൽ നേ​തൃ പ്ര​തി​സ​ന്ധി​യാ​ണെ​ന്ന വി​മ​ർ​ശ​ക​രു​ടെ വാ​ദം ത​ള്ളി​യാ​ണ് സ്റ്റാ​ലി​ൻ പാ​ർ​ട്ടി​യെ വ​ൻ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

കോ​ൺ​ഗ്ര​സ്, ഇ​ട​തു​പാ​ർ​ട്ടി​ക​ൾ, എം​ഡി​എം​കെ, വി​സി​കെ തു​ട​ങ്ങി​യ സ​ഖ്യ​ക​ക്ഷി​ക​ളും ഡി​എം​കെ പ​ക്ഷ​ത്തു​ണ്ടാ​യി​രു​ന്നു. ഡി​എം​കെ മൂ​ന്നി​ൽ​ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്നാ​യി​രു​ന്നു എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​നം. പ്ര​വ​ചി​ച്ച ത​രം​ഗം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് സ്റ്റാ​ലി​ൻ ത​മി​ഴ്നാ​ടി​ൻറെ ഭ​ര​ണ​സാ​ര​ഥ്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്.