ചെന്നൈ: സമ്പന്നരില്‍നിന്നാണ് തമിഴ്നാട്ടില്‍ കൊറോണ വ്യാപനമുണ്ടായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി.
വിദേശത്തുപോയിവന്ന സമ്പന്നരാലാണ് ഈ രോഗം വ്യാപിക്കപ്പെട്ടത്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ ഈ വൈറസിനെ ഇറക്കുമതി ചെയ്തു. ഈ വൈറസ് പിറന്നത് തമിഴ്നാട്ടില്‍ അല്ല- പളനിസ്വാമി പറഞ്ഞു.
കൊറോണ രോഗബാധ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. നിലവില്‍ 1267 ആളുകള്‍ക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചുകഴിഞ്ഞു. 15 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്