ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം; അടിയന്തിര സഹായവാഗ്ദാനവുമായി ലോകാരോഗ്യ സംഘടനാ മേധാവി

ജനീവ: കൊറോണ രണ്ടാം തരംഗം അതി ത്രീവമായി നിലകൊള്ളുന്ന ഇന്ത്യയുടെ അവസ്ഥ ഹൃദയ ഭേദകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥിനോം ഗബ്രിയേസുസ്. കൊറോണ കേസുകളുടെയും മരണങ്ങളുടെയും റെക്കോര്‍ഡ് തരംഗം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സംഘടന അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും ലാബ് ഉപകരണങ്ങളും ഉള്‍പ്പെടുന്ന അടിയന്തിര സജ്ജീകരണം സംഘടന നടത്തുകയാണ്. 2600 അധിക ജീവനക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രതിദിന കൊറോണ ബാധിതരുടെ കണക്കുകള്‍ ലോകത്തെ തന്നെ ഉയര്‍ന്ന കണക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഡബ്ല്യൂ എച് ഒ കൂടുതല്‍ സഹായം വാഗ്ദാനം ചെയ്തത്