സിദ്ദീഖ് കാപ്പന് വി​ദ​ഗ്ധ ചികിൽസ നൽകണം: മുഖ്യമന്ത്രി; ഡെൽഹി എയിംസിലേയ്ക്ക് മാറ്റണം: ചീഫ് ജസ്റ്റിസിന് 11 കേരള എം.പി മാരുടെ കത്ത്

തിരുവനന്തപുരം/ന്യൂഡെൽഹി: മലയാളി പത്രപവർത്തകൻ സി​ദ്ദി​ഖ് കാ​പ്പ​ൻ്റെ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​തി​ന് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ത്ത​യ​ച്ചു. കാ​പ്പ​നെ അ​ടി​യ​ന്ത​ര​മാ​യി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണം.

യു​എ​പി​എ പ്ര​കാ​രം ത​ട​വി​ലാ​ക്ക​പ്പെ​ട്ട കാ​പ്പ​ൻ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു. ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും അ​ല​ട്ടു​ന്ന അ​ദ്ദേ​ഹ​ത്തി​ന് കൊറോണ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഥു​ര​യി​ലെ കെ​വി​എം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ കാ​പ്പ​നെ ആ​ശു​പ​ത്രി​യി​ൽ ച​ങ്ങ​ല​ക്കി​ട്ട് കി​ട​ത്തി​യി​രി​ക്ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച്‌ അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡെൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കേരളത്തിലെ എം.പി മാർ കത്തയച്ചു. പതിനൊന്ന് എം.പിമാർ സംയുക്തമായാണ് കത്ത് നൽകിയത്.

ഉത്തർപ്രദേശിലെ മഥുര മെഡിക്കൽ കോളേജിൽ കൊറോണ പൊസീറ്റിവായ ചികിത്സയിൽ കഴിയുന്ന സിദ്ധീഖ് കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും താടിയെല്ല് പൊട്ടിയ നിലയിൽ മൃഗത്തെപോലെ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നതെന്നും കത്തിൽ എം.പിമാർ ചൂണ്ടിക്കാട്ടുന്നു. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. അജ്ഞാതമായ കാരണങ്ങളാൽ അപേക്ഷ ഒരിക്കലും തീർപ്പാക്കിയിട്ടില്ല.

എം.പിമാരായ കെ.സുധാകരൻ, കെ. മുരളീധരൻ, ഇ.ടി മുഹമ്മദ് ബഷീർ, വി.കെ ശ്രീകണ്ഠൻ, രമ്യഹരിദാസ്, ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, എൻ.കെ പ്രേമചന്ദ്രൻ, പി.വി അബ്ദുൽ വഹാബ് തുടങ്ങിയവരാണ് ചീഫ് ജസ്റ്റിസിന് നൽകിയ കത്തിൽ ഒപ്പിട്ടിരിക്കുന്നത്.