ചെന്നൈ: കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
പാൽ, പത്രം, കുടിവെള്ളം എന്നിവയെ ഒഴിവാക്കി. ആശുപത്രിയിലേക്ക് പോകേണ്ടവർക്കു മാത്രം പുറത്തിറങ്ങാം. നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ 100 പേർക്ക് പങ്കെടുക്കാം. അതിർത്തികളിലും ഇടറോഡുകളിലും പൊലീസിന്റെ കർശന പരിശോധനയുണ്ടാകും.
കന്യാകുമാരി ജില്ലയിൽ 800 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 14842 പേർക്കാണ് തമിഴ്നാട്ടിൽ ഇന്നലെ പുതുതായി കൊറോണ ബാധിച്ചത്.