ന്യൂഡെൽഹി: എയിംസ് ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങൾ പ്രകടിപ്പിച്ച 32 പേർ ഹോം ക്വാറൻറൈനിലും അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലുമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം കൊറോണ രൂക്ഷമായതോടെ ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് ഡൽഹിയിലെ മുഴുവൻ സ്കൂളുകളും കോളജുകളും അടച്ചത്.
ഇനി ഒരുത്തരവ് ഉണ്ടാകും വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.