ന്യൂഡെൽഹി: തമിഴ് നടൻ രജനീകാന്തിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരമാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ് ദാദ സാഹേബ് ഫാൽക്കെ പുരസ്കാരം. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രജനീകാന്തിന് പുരസ്കാരം നൽകിയതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ രജനീകാന്ത് രാഷ്ട്രീയപാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. ബിജെപിയുമായി രജനീകാന്ത് സഹകരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് രാഷ്ട്രീയത്തിൽ ഇറങ്ങാനുള്ള തീരുമാനത്തിൽ നിന്നും താരം പിൻവാങ്ങുകയായിരുന്നു.