ഡ്രൈവറുടെ ആത്മഹത്യ, മിന്നൽസമരം; ബെംഗളൂരു വിമാനത്താവളത്തിൽ ടാക്‌സി സർവീസ് തടസപ്പെട്ടു

ബെംഗളൂരു: ബം​ഗ​ളൂ​രു​വി​ൽ കെം​പെ​ഗൗ​ഡ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടാ​ക്സി സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. ടാ​ക്സി ഡ്രൈ​വ​റു​ടെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്ന് ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ മി​ന്ന​ൽ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ടാ​ക്സി സ​ർ​വീ​സു​ക​ൾ നി​ല​ച്ച​ത്.

ഒ​ല, യൂ​ബ​ർ, കെ​എ​സ്ടി​ഡി​സി തു​ട​ങ്ങി​യ ടാ​ക്സി സ​ർ​വീ​സു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പോ​കു​ന്ന​വ​രും വ​രു​ന്ന​വ​രും സ്വ​ന്തം​നി​ല​യ്ക്ക് യാ​ത്ര​മാ​ർ​ഗം ഉ​റ​പ്പു​വ​രു​ത്തു​ക​യോ ബി​എം​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ടാക്സി ഡ്രൈവറായ പ്രതാപ് ഗൗഡ കെംപെഗൗഡ വിമാനത്താവളത്തിൽ ജീവനൊടുക്കിയത്. കാറിനുള്ളിൽ തീകൊളുത്തിയ പ്രതാപ് ഗൗഡയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരിച്ചു. ഇതിനുപിന്നാലെയാണ് വിമാനത്താവളത്തിലെ മറ്റു ടാക്സി ഡ്രൈവർമാർ പണിമുടക്ക് ആരംഭിച്ചത്.