ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​ സ്ഫോ​ട​നം; തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

അ​സ​ൻ​സോ​ൾ: ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. പ​ശ്ചിം ബ​ർ​ധ​മാ​ൻ ജി​ല്ല​യി​ലെ ജം​ദാ​ബാ​ജ് ബെ​നെ​ഡി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു.

തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ൻ സ​ർ​ബ​ൻ ചൗ​ധ​രി(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ചൗ​ധ​രി​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് വീ​ട്ടി​ൽ നാ​ട​ൻ ബോം​ബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. സ്ഫോ​ട​ന​വു​മാ​യി പാ​ർ​ട്ടി​ക്കു ബ​ന്ധ​മി​ല്ലെ​ന്നാ​ണു തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ട്.

പാ​ണ്ഡ​ബേ​ശ്വ​ർ മ​ണ്ഡ​ല​ത്തി​ലാ​ണു സ്ഫോ​ട​നം ന​ട​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബോം​ബ് നി​ർ​മാ​ണ​ത്തി​ൽ വി​ദ​ഗ്ധ​നാ​ണെ​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ജി​തേ​ന്ദ്ര തി​വാ​രി കു​റ്റ​പ്പെ​ടു​ത്തി. ഈ​യി​ടെ​യാ​ണ് തി​വാ​രി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ​ത്.