റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. നക്സൽബാധിത മേഖലയായ നാരയൺപൂരിലാണ് സ്ഫോടനമുണ്ടായത്. 27 സൈനികർ സഞ്ചരിച്ച ബസ് സ്ഫോടനത്തിൽ തകർന്നുവെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയായിരുന്നു സംഭവം. ദൗഡിയിലെ വനത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 15 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ് മേഖലയിലെ പരിശോധന കർശനമാക്കിയതായി അധികൃതർ അറിയിച്ചു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞുവെന്ന് നാരയൺപൂർ എസ്.പി മോഹിത് ഗാർഗ് പറഞ്ഞു. മാർച്ച് അഞ്ചിന് നടന്ന സ്ഫോടനത്തിലും ജവാൻ കൊല്ലപ്പെട്ടിരുന്നു.