ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ മേയ് മൂന്നു വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ രാജ്യത്ത് യാത്രാവിമാനങ്ങളും ട്രെയിനുകളും മേയ് മൂന്നുവരെ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവു വന്നാലും വിമാന, ട്രെയിൻ സർവ്വീസുകളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് അധിക്യതർ സൂചിപ്പിച്ചു.
ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ മേയ് മൂന്നു വരെ ഉണ്ടാകില്ലെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. യാത്രാ ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയ നടപടി നീട്ടിയതായി റെയിൽവേയും അറിയിച്ചു.
ഇതോടെ ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുകയും അതിന് ശേഷം ചിലയിടങ്ങളിൽ ഇളവ് അനുവദിച്ചാലും ലോക്ക്ഡൗണ്‍ തീരുന്നവരെ ട്രെയിൻ, വിമാന സർവീസുകൾ ഉണ്ടാകില്ല.
എന്നാൽ ചരക്കു ഗതാഗതം തടസം കൂടാതെ നടക്കുമെന്നും റെയിൽവേ അറിയിച്ചു.