മുംബൈ : ആരോഗ്യ പ്രവർത്തകർക്ക് പിപിഇ കിറ്റുകൾ വിതരണം ചെയ്ത് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. മഹാരാഷ്ട്രയിലെ ആരോഗ്യ പ്രവർത്തകർക്ക് 25000 പി പി ഇ കിറ്റുകളാണ് ഷാറൂഖ് ഖാൻ നൽകിയത്. ഇതിനെ സംബന്ധിച്ചു താരം ട്വിറ്ററിൽ പോസ്റ്റ് ഇട്ടിരുന്നു.
പിപിഇ കിറ്റുകളുടെ കൃത്യമായ വിതരണത്തിനു സഹായിച്ചതിൽ നന്ദി. നമ്മെയും നമ്മോടൊപ്പമുള്ളവരെയും ഒരുമിച്ച് സംരക്ഷിക്കാനുള്ള ഉദ്യമത്തിലാണ് നമ്മള്. അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുന്നു. താങ്കളും കുടുംബവും സുരക്ഷിതരായിരിക്കട്ടെ. എന്നാണ് കുടുംബക്ഷേമ മന്ത്രിയായ രാജേഷ് ടോപെയെ ട്വീറ്റ് ചെയ്ത് താരം ട്വിറ്ററിൽ കുറിച്ചത്. ഇതിനു മറുപടിയായി മന്ത്രിയും രംഗത്ത് എത്തി. 25,000 പിപിഇ കിറ്റുകള്‍ സംഭാവന ചെയ്തതിന് നന്ദി. ഇത് കോറോണയ്ക്ക് എതിരായുള്ള പോരാട്ടത്തിനു മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിൽ സഹായകമാകും. എന്നാണ് മന്ത്രിയുടെ മറുപടി.
ഇതിനു മുൻപ് 4-സ്റ്റോറി എന്ന ഓഫീസ് ക്വാറന്റൈന് സെന്ററുകളായി പ്രവർത്തിക്കുവാൻ
ഷാറൂഖ്ഖാനും ഭാര്യ ഗൌരി ഖാനും നൽകിയിരുന്നു. ഇവരുടെ ഈ പ്രവർത്തനത്തെ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അഭിനന്ദിച്ചിരുന്നു. കൂടാതെ പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയായ ഷാറൂഖ് സഹായവും നല്‍കിയിരുന്നു