ഗുജറാത്ത് നിയമസഭയിൽ ടീ ഷർട്ട് ധരിച്ചു വന്ന കോൺഗ്രസ് എംഎൽഎയെ പുറത്താക്കി

​ഗാന്ധിന​ഗർ: ​​ഗുജറാത്ത് നിയമസഭയിൽ ടീ ഷർട്ട് ധരിച്ചു വന്ന കോൺഗ്രസ് എംഎൽഎയോട് ഷർട്ടോ കുർത്തയോ ധരിച്ച് സഭയിൽ വരാൻ ആവശ്യപ്പെട്ട് സ്പീക്കർ പുറത്താക്കി. സോമനാഥ് മണ്ഡലത്തിലെ എംഎൽഎയായ വിമൽ ചുഡാസമയെയാണ് സ്പീക്കർ രാജേന്ദ്ര തൃവേദി പുറത്താക്കിയത്. സഭയുടെ മാന്യത സംരക്ഷിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്ന് സ്പീക്കർ പറഞ്ഞു.

ഒരാഴ്ച മുമ്പ് താൻ പുതുമുഖ എംഎൽഎ കൂടിയായ വിമൽ ടീ ഷർട്ട് ധരിച്ചു വന്നപ്പോൾ ഇനി ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയതായും സ്പീക്കർ വ്യക്തമാക്കി. വീണ്ടും ആവർത്തിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും സഭയിൽ മാന്യമായ വസ്ത്രധാരണം വേണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു. ഇത് കളിസ്ഥലമല്ല നിയമസഭയാണെന്നും സ്പീക്കർ പറഞ്ഞു.

നാലു വൈറ്റ് ഗാർഡ്‌സിൻ്റെ അകമ്പടിയോടെ സഭയുടെ പുറത്തുപോയ വിമൽ ചുഡാസ വൈകിട്ടോടെ ഷർട്ട് ധരിച്ച് തിരികെ വന്നു. അതേസമയം സംഭവത്തിൽ കോൺഗ്രസ് ശക്തമായി പ്രതിഷേധിച്ചു. എംഎൽഎമാർക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും. ടി ഷർട്ട് ധരിച്ച് സഭയിൽ പ്രവേശിക്കാൻ പറ്റില്ലെന്നുള്ള നിയമമൊന്നും നിലവില്ലെന്നും ഇത് ഭരണാഘടനാ അവകാശ ലംഘനമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.