പശ്ചിമബംഗാളിൽ പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ കുറയ്ക്കും

കൊല്‍ക്കത്ത: ഇന്ധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാള്‍ ജനതയ്ക്ക് നേരിയ ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നികുതിയില്‍ ഇളവ് വരുത്തിയാണ് ബംഗാള്‍ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക.

ഇന്ന് അര്‍ദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തില്‍ വരും.സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ശ്രദ്ധേയമാണ്.

അതേസമയം ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍ പറഞ്ഞിരുന്നു. അങ്ങനെ വന്നാൽ വില കുറയാൻ സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.