സ​ച്ചി​ന്‍ ബേ​ബി​യും മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂരിൽ

ചെന്നൈ: കേ​ര​ളാ ടീം ​നാ​യ​ക​ന്‍ സ​ച്ചി​ന്‍ ബേ​ബി​യെ വീ​ണ്ടും റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ര്‍ സ്വ​ന്ത​മാ​ക്കി. യു​വ​താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ​യും ആ​ര്‍​സി​ബി ടീ​മി​ലെ​ത്തി​ച്ചു. വി​ഷ്ണു വി​നോ​ദി​നെ ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സും ടീ​മി​ലെ​ത്തി​ച്ചു. അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് മൂ​ന്നു താ​ര​ങ്ങ​ളെ​യും ടീ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലെത്തിയ സച്ചിന്‍ ബേബി 2017ലും ബാംഗ്ലൂര്‍ ടീമില്‍ തുടര്‍ന്നു. 2016ല്‍ ബാംഗ്ലൂരിനായി 11 മത്സരങ്ങളില്‍ അവസരം ലഭിച്ച സച്ചിന്‍ ബേബിക്ക് 2017ല്‍ പക്ഷെ മൂന്ന് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളു.

2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനൊപ്പമെത്തിയെങ്കിലും അന്തിമ ഇലവനില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കരിയറില്‍ ഇതുവരെ 18 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള സച്ചിന്‍ ബേബി 10 ഇന്നിംഗ്സില്‍ 15.22 ശരാശരിയില്‍ 137 റണ്‍സടിച്ചു. 33 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.

മ​ല​യാ​ളി​ക​ള്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ ഉ​റ്റു​നോ​ക്കി​യ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നു​വേ​ണ്ടി ബാം​ഗ്ലൂ​ര്‍ ഒ​ഴി​കെ മ​റ്റു ടീ​മു​ക​ളൊ​ന്നും രം​ഗ​ത്തെ​ത്തി​യി​ല്ല. മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ മും​ബൈ​ക്കെ​തി​രെ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് അ​സ്ഹ​റു​ദ്ദീ​നെ ദേ​ശീ​യ ശ്ര​ദ്ധ​യി​ലെ​ത്തി​ച്ച​ത്.