ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ടകം;സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോകണം: വി​രാ​ട് കോ​ഹ്ലി

ന്യൂ​ഡെൽ​ഹി: ക​ര്‍​ഷ​ക​ര്‍ രാ​ജ്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളു​ടെ ഈ ​മ​ണി​ക്കൂ​റി​ല്‍ എ​ല്ലാ​വ​രും ഐ​ക്യ​ത്തോ​ടെ തു​ട​ര​ണ​മെ​ന്നും ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്ലി. ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ല്‍ നിരവധി പ്രമുഖർ പ്ര​തി​ക​ര​ണ​വു​മാ​യി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ്
കോ​ഹ്ലിയുടെ ട്വീ​റ്റ്.

സ​മാ​ധാ​നം കൈ​വ​രി​ക്കാ​നും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് പോ​കാ​നു​മാ​യി എ​ല്ലാ പാ​ര്‍​ട്ടി​ക​ളും ചേ​ർ​ന്ന് സൗ​ഹാ​ര്‍​ദ്ദ​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും കോ​ഹ്ലി ട്വീ​റ്റ് ചെ​യ്തു.

ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് വി​രാ​ട് കോ​ഹ്ലി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്. പോ​പ് ഗാ​യി​ക റി​ഹാ​ന, മി​യ ഖ​ലീ​ഫ, മീ​ന ഹാ​രി​സ്, ഗ്രെ​റ്റ് തു​ന്‍​ബെ​ര്‍​ഗ് എ​ന്നി​വ​ര്‍ ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തെ അ​നു​കൂ​ലി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.